കാഞ്ഞങ്ങാട് : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി.റെഡ് ക്രോസ് സൊസൈറ്റി കാസറഗോഡ് ജില്ലാ ബ്രാഞ്ച് നിർധനരായ കുടുംബങ്ങൾക്ക് നൽകുന്ന കിച്ചൺ സെറ്റിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചു സാംസാരിക്കുകയായിരുന്നു എം പി. ചടങ്ങിൽ കാസർഗോഡ് ജില്ലാ ബ്രാഞ്ചിലെ മുതിർന്ന സജീവ പ്രവർത്തകരായ ബാബു രാജേന്ദ്ര ഷേണായ്, പി കണ്ണൻ, ഇ എൻ ഭവാനി ‘അമ്മ, എച്ച് കെ മോഹൻദാസ്, എച്ച് എസ് ഭട്ട് എന്നിവരെ ആദരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ഓഫീസിൽ വെച്ചാ നടന്ന പരിപാടിയിൽ ജില്ലാ ചെയർമാൻ എച്ച് എസ് ഭട്ട് അധ്യക്ഷം വഹിച്ചു. സൂര്യ ഭട്ട് സംസാരിച്ചു. സെക്രട്ടറി എൻ വിനോദ് സ്വാഗതവും ട്രഷറർ എൻ സുരേഷ് നന്ദിയും പറഞ്ഞു
Related Articles
കാസറഗോഡ് മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കുക : ദയാബായി
ഉക്കിനടുക്ക (കാസറഗോഡ്): കാസറഗോഡ് മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിച് കിടത്തി ചികിത്സ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം എന്നും അത് നടപ്പിലാക്കുന്നത് വരെ സമരം തുടരും എന്നും ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. കാസറഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജ് നിർമാണം തുടങ്ങി 11 വർഷങ്ങളായിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് മൂവ്മെന്റ് ഫോർ ബെറ്റർ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴുള്ളത് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ […]
എഡിറ്റോറിയൽ-ഉഡുപ്പി -വയനാട് വൈദ്യുതി ലൈൻ പദ്ധതി: സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം
വികസന പദ്ധതികൾ ആര് കൊണ്ടുവരുന്നു എന്നതിലല്ല; അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാകുന്നുവെന്നതിലാണ് കാര്യം. ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന ഇരട്ടത്താപ്പും സ്വകാര്യ താല്പര്യങ്ങളും പാവം കർഷകരെ നന്നാക്കാനല്ല, വഴിയാധാരമാക്കാനെ ഉപകരിക്കു. കോവിഡ് കാലത്ത് കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുളളപ്പോൾ കൃഷിയിടങ്ങളിൽ അതിക്രമിച്ചുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ച് ടവർ സ്ഥാപിക്കാനും ലൈൻ വലിക്കാനും ജില്ലാ ഭരണകൂടവും പദ്ധതി ഏറ്റടുത്ത കമ്പനി അധികാരികളും സ്വീകരിച്ച നടപടി തികച്ചും […]
കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗം: പഠിക്കാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യമുന്നയിച്ച് എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി
കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് […]