LOCAL NEWS

കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം: അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും

മാത്തിൽ: കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ മാത്തിൽ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഫുട്‌ബോൾ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 30 ന് മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും . അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ഘോഷയാത്ര മാത്തിൽ എസ് ബി ഐ യുടെ സമീപത്തുനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ഉദ്ഘാടന പരിപാടി ഓഡിറ്റോറിയത്തിൽ നടക്കും ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി വി ഭാസ്‌കരൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മാത്തിൽ എം.വി എം കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും 2022 -23 വർഷം സംസ്ഥാന കായികമേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള അനുമോദനം ടി. െഎ മധുസൂദനൻ എംെ എൽ എ നിർവഹിക്കും ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ എൻ പി പ്രദീപ്, എം സുരേഷ് എന്നിവർ മുഖ്യാതിഥികളായി പരിപാടിയിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി സുനിൽകുമാർ, കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി ശശിധരൻ, അഞ്ചാം വാർഡ് മെമ്പർ കെ വി ശീതള എം.എഫ്.ഐ പ്രസിഡണ്ട് ഇ.വി ജയനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. എം.എഫ് എ ട്രഷറർ ഐ സി ശ്രീകുമാർ മാസ്റ്റർ നന്ദിപറയും

Leave a Reply

Your email address will not be published. Required fields are marked *