ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.
രാജപുരം ഹോളിഫാമി സ്ക്കൂളിലെ 1986-87 എസ് എസ് സി ബാച്ചിൽപെട്ടവരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി.ജോയ് പെരുമാനൂർ ഉദ്ഘാടനം ചെയ്തു. സത്യൻ ടി കെ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ എം. എ.അച്ചുതൻ രാമു കെ.ബി രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു സുശീല ഗോവിന്ദൻ സ്വാഗതവും ജോസ് ജോർജ് നന്ദിയും പറഞ്ഞു.
ഡോക്്റ്റേഴ്സ് ദിനത്തിൽ ഡോ. എം. എസ്. പീതംബരനെ ആദരിച്ച്് റോട്ടറി ഒടയംചാൽ ഡൗൺ ടൗൺ ക്ലബ് ഡോ. എം. എസ്. പീതംബരൻ മുപ്പതു വർഷകാലമായി നമ്മുടെ പ്രദേശത്തു സേവനം ചെയ്യുന്നു. ക്ലബ് പ്രസിഡന്റ് രാജൻ ആവണി. സെക്രട്ടറി ബിനോയ് കുര്യൻ എന്നിവർ സംസാരിച്ചു ഡോ. പീതംബരൻനന്ദിപറഞ്ഞു.