ഒടയംചാൽ : കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെ,രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എ.കെ. എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒ.ആർ കേളു എം എൽ എ, ജാഥ മാനേജർ എം.സി മാധവൻ, ജാഥാംഗങ്ങളായ കെ.കെ ബാബു, പി.കെ സുരേഷ് ബാബു, സീത ബാലൻ, സി പി എം ജില്ല കമ്മിറ്റിയംഗം എം.വി.കൃഷ്ണൻ, എ.കെ. എസ് ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി, പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണൻ, രാജൻ. അത്തിക്കോത്ത്. രജനികൃഷ്ണൻ, പി.വി.ശ്രീലത,അനൂപ് സി.ആർ, വിമല .വി, എച്ച്. നാഗേഷ് എന്നിവർസംസാരിച്ചു.എ കെ എസ് ഏരിയ സെക്രട്ടറി കെ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.
Related Articles
സാഹിത്യം സാമൂഹിക നന്മയ്ക്കാവണം: എസ് എസ്എഫ് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് : സാമൂഹിക നന്മയുടെയും ഐക്യത്തിന്റെയും പാഠം പകരുന്നതാവണം സാഹിത്യ സൃഷ്ടികളും ഉൽസവങ്ങളും , മനുഷ്യരെ പലതിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്ന ആധുനിക ലോകത്ത് ഒരുമയുടെ ഉണർത്തു പാട്ടാവാൻ സാഹിത്യത്തിന് കഴിയണം എന്നും പ്രമുഖ സാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് മാണിക്കോത്ത് ഹാദി അക്കാദമി ക്യാമ്പസിൽ പ്രമുഖ എഴുത്തുകാരൻ സുറാബ് ഉദ് ഘാടനം ചെയ്തു വ’സംസ്കാരത്തിന്റെ സംസാരം’ എന്ന ശീർഷകത്തിൽ മഹാകവി പി യെ കുറിച്ചുള്ള ചർച്ച വേദിയിൽ പ്രമുഖ എഴുത്തുകാരൻ സന്തോഷ് […]
ചെറുപനത്തടി കോളേജിൽ കെൽട്രോണിന്റെ ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ ് ഉദ്ഘാടനം ചെയ്തു
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. മലയോരമേഖലയിൽ ഇത്തരം ജോലി ഉറപ്പുനൽകുന്ന കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കോളേജ് ഡയറക്ടർ ഫാ. ജോസ് പാറയിൽ വിശദീകരിച്ചു. ഫാ. ജോസ് കളത്തിൽപറമ്പിൽ (എഫ് ഐ സി എഡ്യൂക്കേഷൻ കൗൺസിൽ ) അധ്യക്ഷത വഹിച്ചു. കെൽട്രോൺ പി ആർ ഒ […]
സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ ശിശുദിനം ആഘോഷിച്ചു
കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി പ്രവർത്തകൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ പരിപാടി പി.ടി.എ.പ്രസിഡണ്ട് സൻ ഫീയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രശ്മി അധ്യക്ഷത വഹിച്ചു. അനിത ടീച്ചർ, സോണിക ഖദീജ എം.എ., രാഗേഷ് , സല്ലാഖ് ആകർഷ് എന്നിവർ പ്രസംഗിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചിത്രരചന ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തി .മധുര പലഹാരം വിതരണം ചെയ്തു. എസ്.എച്ച്. ഹമീദ് സ്വാഗതവും […]