തിരുവനന്തപുരം : താനൂർ ബോട്ട് ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്.അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. ഞായർ രാത്രി ഏഴുമണിയോടെ ഉണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് മരണപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് ജുഡിഷ്യൽ അന്വേഷണവും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബോട്ട് ദുരന്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി