എണ്ണപ്പാറ: പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറയിലാണ്. സംഭവം. എണ്ണപ്പാറ സർക്കാരി കോളനിയിലെ വിഷ്ണു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടന്നിരുന്നു. തൊട്ടടുത്ത് കുറ്റിക്കാട്ടിൽ ചൂതാട്ടം നടന്നു വരികയായിരുന്നു. ഇതിനിടെ രാത്രി പട്രോളിങ്ങിനായി അമ്പലത്തറ പോലീസ് ഇവിടെ എത്തിയിരുന്നു. ഈ വിവരം ചൂതാട്ട കേന്ദ്രത്തിൽ അറിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ഇവിടെയുണ്ടായിരുന്ന വിഷ്ണുവും ഇരുട്ടിൽ ഓടിയപ്പോൾ തൊട്ടടുത്തുളള ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ നോക്കിയപ്പോൾ വിഷ്ണുവിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപ്രതിയിൽ എത്തിച്ചെങ്കിലും 1.30 ഓടെ മരിക്കുകയായിരുന്നു.
