പൂടംകല്ല്: കരിച്ചേരി വില്ല്യൻ തറവാട് ശ്രീ വട്ടക്കയത്ത് ചാമുണ്ഡേശ്വരി -വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.
കോളിച്ചാൽ : പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി. ഫൊറോന വികാരി ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ദിവ്യബലിക്ക് അട്ടക്കണ്ടം പളളി വികാരി ഫാ. ജോസഫ് ചെറുശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. കോർഡിനേറ്റർ ദേവസ്യാ വടാന, ട്രസ്റ്റിമാരായ സണ്ണി ഈഴക്കുന്നേൽ, ജോയ് തോട്ടത്തിൽ, ജോസ് നാഗരോലിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
കോളിച്ചാല്‍ : പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ജിജിമോന് പ്ലാത്തറ (55) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകുന്നേരം 4 ന് കോളിച്ചാല്‍ – പ്രാന്തര്‍കാവ് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. പിതാവ്: മാത്യു മാതാവ്: അന്നമ്മ. ഭാര്യ : ഷിജി. (കോട്ടയം ചെമ്മലമറ്റം കളപ്പുരയ്ക്കല്‍ കുടുംബാംഗം). മക്കള്‍ : അലീന, (നഴ്സ് സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍.), ടോണി, (+2 വിദ്യാര്‍ത്ഥി, […]
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ ജെയ്ക് സി തോമസ് തന്നെ മൽസരിച്ചേക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒന്നിലധികം പേരുകൾ ചർച്ച ചെയ്തുവെങ്കിലും ജെയ്ക് മൽസരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെനിലപാട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം മൽസരിപ്പിച്ചത് ജെയ്ക് സി തോമസിനെ ആയിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അന്ന് ജെയ്കിന് സാധിച്ചു എന്നാണ് പാർട്ടി വിലയിരുത്തിയത്. ഉമ്മൻ ചാണ്ടിക്ക് ശേഷം […]