പനത്തടി: റാണിപുരം മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 മണിക്ക് കലശം വയ്ക്കൽ, 6 മണിക്ക ്തെയ്യം കൂടൽ, 8 മണിക്ക് കുളിച്ച് തോറ്റം, 9 മണിക്ക് വീരൻ തെയ്യം. മെയ് 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 മണിക്ക് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.
Related Articles
മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന് നമ്പ്യാര്‍ നിര്യാതനായി
കൊട്ടോടി : മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന് നമ്പ്യാര്‍ (88) നിര്യാതനായി. ഭാര്യ: പുതുച്ചേരി മാധവിയമ്മ. മക്കള്‍: മധുസുദനന്‍, ശ്രീലത, ദിവാകരന്. മരുമക്കള്‍: തങ്കമണി , ബിന്ദു. സഹോദരങ്ങള്‍: കുമാരന് നമ്പ്യാര്‍ കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ (ഇരുവരുംചെമ്മനാട്)
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പയ്യന്നൂർ ഏരിയ സമ്മേളനം നടന്നു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പയ്യന്നൂർ ഏരിയ സമ്മേളനം കാനായി ശാസ്താ ഓഡിറ്റോറിയത്തിൽ എം. നാരായണൻ നഗറിൽ നടന്നു. യൂണിയന്റെ ഏരിയാ പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ പതാക ഉയർത്തി. സി പി എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി.പി.മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി എം.സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയന്റെ സംസ്ഥാന സെക്രട്ടറി എം.എം. മനോഹരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം […]
സെന്റ് മേരീസ് എ.എൽ.പി സ്കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു
കരിവേടകം : സെന്റ് മേരീസ് എ.എൽ.പി സ്കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷെർലി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.എ .യു .പി .എസ് കരിവേടകത്തെ അധ്യാപകനായ റെനീഷ് തോമസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.അധ്യാപകരായ ബിനോയ് പി. എ , സെബാസ്റ്റ്യൻ ടി.ജെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണറാലിയുംനടന്നു.