LOCAL NEWS

മാലിന്യ നിർമ്മാർജ്ജനത്തിന് കൂട്ടായ ഇടപെടൽ വേണം: എം.രാജഗോപാലൻ എം.എൽ.എ

കാസർകോട് : നമ്മുടെ നാട്ടിൽ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാക്കാൻ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലൻ എം.എൽ.എ. കാസർകോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകൾ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ വ്യാപൃതരായാൽ മാത്രമ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ. നമ്മുടെ മാലിന്യ നിർമാർജനത്തിലെ പോരായ്മകൾ ടൂറിസം മേഖലയെ വരെ ബാധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽ.എസ.്ജി.ഡി ജോയിന്റ് ഡയറക്ടർ ജെയ്സൺമാത്യു സംസാരിച്ചു. മാലിന്യസംസ്‌കരണവും നിയമനടപടികളും എന്ന വിഷയത്തിൽ എൽ.എസ.്ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.വി.ഹരിദാസ്, ആരോഗ്യജാഗ്രത മാലിന്യസംസ്‌കരണം എന്ന വിഷയ്ത്തിൽ പി. കുഞ്ഞികൃഷ്ണൻ നായർ, ഖര ദ്രവ മാലിന്യ സംസ്‌കരണം എന്ന വിഷയത്തിൽ ഡോ.മഹേഷ്്, ഹരിതകർമസേനയും ശുചിത്വസംവിധാനവും എന്ന വിഷയത്തിൽ ശുചിത്വമിഷൻ പ്രോഗ്രാം ഓഫിസർ രഞ്ജിത്ത്് എന്നിവർ സെമിനാർ നയിച്ചു. തദ്ദേശ സ്ഥാപനശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എ.ലക്ഷ്മി സ്വാഗതവും നവകേരളം റിസോഴ്സ് പേഴ്സൺ കെ.കെ.രാഘവൻ നന്ദിയും പറഞ്ഞു. നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ മോഡറേറ്ററായി.

 

Leave a Reply

Your email address will not be published. Required fields are marked *