കളളാർ: കുടുംബൂർ ഗവ: സ്ക്കൂൾ ഹെഡ്മാസ്റ്ററും കളളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെന്റ് ഉദ്യോഗസ്ഥനുമായ സത്യൻ മാസ്റ്റർ കനകമൊട്ടയ്ക്ക് കളളാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നൽകി. ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി.ഗീത, കെ.ഗോപി, സന്തോഷ് എം.ചാക്കോ, ഭരണസമിതി അംഗങ്ങളായ സണ്ണി ഓണശ്ശേരിൽ, കൃഷ്ണകുമാർ അസിസ്റ്റന്റ് സെക്രട്ടറി ജോസഫ്, ഓവർസീയർ നിഷ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ സ്വാഗതവും സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.