കുറ്റിക്കോൽ :ലയൺസ് ക്ലബ് ബന്തടുക്കയുടെ നേതൃത്വത്തിൽ പള്ളഞ്ചി ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ:പി. സുധീർ ഉദ്ഘാടനം ചെയ്തു.ബന്തടുക്ക ലയൺസ് ക്ലബ് പ്രസിഡന്റ് പി.മനോഹരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. ബാലകൃഷ്ണൻ,ട്രഷറർ സി വിനോദ് കുമാർ, കുറ്റിക്കോൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി ജയചന്ദ്രൻ, സെക്രട്ടറി എ ബാലകൃഷ്ണൻ, ട്രെഷറർ പി. വേണുഗോപാൽ , എം ഗംഗാധരൻ , എ. സി കുഞ്ഞികണ്ണൻ, കമലക്ഷൻ കുറ്റിക്കോൽ, ജോസ് പാറത്തട്ടേൽ എന്നിവർപ്രസംഗിച്ചു