രാജപുരം :കെ ജെ യു സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി.
പനത്തടി : ബളാംതോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി പി.അജിത്ത് (17) നിര്യാതനായി.താന്നിക്കാൽ ബി. പ്രഭാകരൻ പുഷ്പലത ദബതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഏക സഹോദരി പി.അനു(വിദ്യാർത്ഥി,പയ്യന്നൂർകോളജ്)
രാജപുരം : ഇടവകയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ഫാ. അബ്രഹാം ഒരപ്പാങ്കൽ , ഫാ. ജോസ് നെടുങ്ങാട്ട് എന്നിവരുടെ പൗരോഹിത്യ രജത ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും, ഇടവകയുടെ ഉപഹാരവും ഫൊറോനാ വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ വിതരണം ചെയ്തു. സീറോ മലബാർ മിഷൻ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.
പാണത്തൂര്‍: മാവുങ്കാല്‍ പാണത്തൂര്‍ സംസ്ഥാനപാതയുടെ മോണിറ്ററിംഗ് യോഗം ബളാന്തോട് നടന്നു. യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. KRFB എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു വെള്ളിക്കോത്ത്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാല്‍, മലനാട് വികസന സമിതി ചെയര്മാന് ആര് സൂര്യനാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് മാസ്റ്റര്‍, കെ ബാലന്, ജി […]