Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി മികച്ച നോവലായി തിരഞ്ഞെടുത്തു. പി എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. ഡോ കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ ജി ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യയാണ് മികച്ച കവിതാസമാഹാരം. എമിൽ മാധവിയുടെ കുമരു മികച്ച നാടകമായി തിരഞ്ഞെടുത്തു. ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകളും സി അനൂപിന്റെ ദക്ഷിണാഫ്രിക്കൻ പുസ്തകവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം പങ്കിട്ടു. ബി ആർ പി ഭാസ്കറിന്റെ […]
കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 […]
കര്‍ണാടകയില്‍ അംഗോലയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥി ഭാഗം ലഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി അംഗോലയിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. തെരച്ചിലിനിടെയാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥിഭാഗം ലഭിച്ചത്. കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് അസ്ഥിയുടെ ഭാഗം കിട്ടിയിരിക്കുന്നത്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല് ലാബിലേക്ക് അയക്കണം. മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗത്തിന്റേതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ […]