LOCAL NEWS

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ടിബി മുക്ത് സില്‍വര്‍ മെഡല്‍ സ്വന്തമാക്കി പനത്തടി പഞ്ചായത്ത്

പാണത്തൂര്‍: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച പനത്തടി ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷത്തെ ‘ടിബി മുക്ത്’ (TB Mukt) സില്‍വര്‍ മെഡല്‍ പുരസ്‌കാരം. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്-ല്‍ നിന്നും പനത്തടി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രവ്യ പുരസ്‌കാരം ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവി തേടിയെത്തിയത്. ചടങ്ങില്‍ പനത്തടി ആരോഗ്യവകുപ്പ് ടീമിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (HI) ടീസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ (JHI) പ്രശാന്ത്, അശ്വതി തുടങ്ങിയവരും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡോക്ടറോടൊപ്പം പങ്കെടുത്തു.
സമൂഹത്തില്‍ ക്ഷയരോഗത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ആദരവ്.

 

 

Leave a Reply

Your email address will not be published. Required fields are marked *