LOCAL NEWS

ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി സാംസ്‌കാരിക സമിതി രൂപികരിച്ചു. ഒ.ടി ചാക്കോ പ്രസിഡന്റ്, മുരളി കൃഷ്ണന്‍ സെക്രട്ടറി

കള്ളാര്‍: കേരളം ഭരിച്ച ഏറ്റവും ജനകിയനായ മുഖ്യമന്ത്രിയും പാവങ്ങളുടെ പടത്തലവനുമായ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി കള്ളാര്‍ പഞ്ചായത്തില്‍ ഉമ്മന്‍ ചാണ്ടി സാംസ്‌കാരിക സമിതി രൂപികരിച്ചു. ഒ. ടി ചാക്കോ (പ്രസിഡണ്ട് ) ബാബു കാരകുന്നേല്‍ (വൈ: പ്രസിഡണ്ട് ) മുരളി കൃഷ്ണന്‍ (സെക്രട്ടറി) ഗോപി. കെ (ജോ: സെക്രട്ടറി) പ്രസന്നന്‍ ടി (ട്രഷര്‍ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കൂടാതെ 151 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ടി.കെ നാരായണനെ രക്ഷാധികാരിയായി തെരഞ്ഞെടുത്തു. ജോണി പെരുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ ടി സ്വാഗതവും സനല്‍ നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടി സംസ്‌കാരിക സമിതിയുടെ ആദ്യ മെമ്പര്‍ഷിപ്പ് ഫി റോയി പി എല്ലില്‍ നിന്നും സംഘടനയുടെ ഭാരവാഹികള്‍ ഏറ്റുവാങ്ങി

 

 

Leave a Reply

Your email address will not be published. Required fields are marked *