LOCAL NEWS

ആയിരങ്ങള്‍ പങ്കുചേര്‍ന്ന രണ്ടാമത്് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം സമാപിച്ചു

കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുളള രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം സമാപിച്ചു. യാത്രയില്‍ പങ്കെടുത്ത് ആയിരങ്ങള്‍ വിശുദ്ധ യൗസേപ്പിതാവിനോടുളള ബഹുമാനവും സ്‌നേഹവും പ്രകടമാക്കി.
തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെ കാസര്‍ഗോഡ് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ ഫൊറോനകളിലെ മുഴുവന്‍ ഇടവകകളുടെയും സഹകരണത്തോടെ നൂറോളം വൈദികരും സന്യസ്തരും, വൈദിക വിദ്യാര്‍ഥികളും, ആയിരക്കണക്കിന് വിശ്വാസികളും മാലോം, , പടിമരുത് , പടുപ്പ് ,പാണത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും കാല്‍നടയായി പനത്തടി സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തി.

 

തുടര്‍ന്ന് മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ സമൂഹ ബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍ , മോണ്‍.സെബാസ്റ്റ്യന്‍പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ , അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ ,
അതിരൂപത പ്രൊക്യൂറേറ്റര്‍ റവ. ഡോ.ജോസഫ് കാക്കരമറ്റം, മുന്‍ വികാരി റവ.ഡോ. ജോസഫ് വാരണത്ത്, ഫൊറോന വികാരിമാര്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *