Uncategorized

തകർന്ന ഫ്യൂസ് മാറ്റാൻ നടപടിയില്ല; പരാതിയുമായി ഊരുമുപ്പൻ അദാലത്തിലെത്തി

ചുളളിക്കര: പരാതി നൽകി ആഴ്ചകളായിട്ടും നടപടിയുണ്ടായില്ല. പ്രശ്‌ന പരിഹാരത്തിന് പരാതിയുമായി ഊരുമൂപ്പൻ അദാലത്തിലെത്തി. കോളനിയിലെ പൊട്ടി തകർന്ന വൈദ്യുതി ഫ്യൂസ് മാറ്റിയിടണമെന്നാവശ്യപ്പെട്ട് വെളളരിക്കുണ്ട് കോളനി ഊരുമുപ്പൻ സി പി ഗോപാലൻ രാജപുരം വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേട്് പലതവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്തൂങ്ങൽ പട്ടികവർഗ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 36 നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വൈദ്യുതി ഫ്യൂസ് തകരാർമൂലം വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട് 1992 ലാണ് ഇവിടെ വൈദ്യതി എത്തിയത്് അന്ന് സ്ഥാപിച്ച പല ഇലട്രിക് പോസ്റ്റുകളും അപകടാവസ്ഥയിലാണ്. അവമാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *