പാണത്തൂര്‍ : സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാണത്തൂര്‍ ഗവ: വെല്‍ഫെയര്‍ ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും, പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ നിര്‍മ്മിച്ച കമാനത്തിന്റെയും ഉദ്ഘാടനം നടത്തി. സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരന് എം എല്‍.എ യും, കമാനത്തിന്റെ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥും നിര്‍വ്വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്, ഭരണസമിതി അംഗങ്ങളായ റീന തോമസ്, എം ഷിബു, പി.ഇ.സി കണ്‍വീനര്‍ കെ.പി വിനയരാജന്‍ മാസ്റ്റര്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ പി തമ്പാന്, എം.എം തോമസ് പ്രതാപചന്ദ്രന്, പി രാമചന്ദ്ര സറളായ, എം.ബി ഇബ്രാഹിം, പി.ടി.എ പ്രസിഡന്റ് ഷിനോദ് വി.ജി, എസ്.എം.സി ചെയര്മാന് എം.കെ സുരേഷ്, എം.പി.ടി.എ പ്രസിഡന്റ് പുഷ്പ കെ,സീനിയര്‍ അസിസ്റ്റന്റ് റോബിന് എം.കെ, സ്കൂള്‍ ലീഡര്‍ അഭയ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക അംബിക കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുമതി പി. കെ നന്ദിയും പറഞ്ഞു.





