DISTRICT NEWS

പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു; 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്

പെരിങ്ങോം : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ് സ്വാഗതം പറഞ്ഞു പൊതുമരാതത്ത് വകുപ്പ് എക്‌സി. എന്‍ജിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ഡിഎംഒ ഡോ. കെ ടി രേഖ, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലളിത, പി അനസൂയ, കെ പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ വി പ്രീത, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കമലാക്ഷന്‍, വിജയന്‍ അടുക്കാടന്‍, അംഗം ഫത്തിമ ബീവി, പെരിങ്ങോം വയക്കര പഞ്ചായത്തംഗം വി വി ബീന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, സെക്രട്ടറി കെ മോഹനന്‍, പി വി തന്പാന്‍, പി ശശിധരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. പി കെ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

നബാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, റിസപ്ഷന്‍, റെക്കോഡ് റൂം, വെയിറ്റിങ് റൂം, മൈനര്‍ ഒ ടി റൂം, സ്‌ക്രബ് ഡ്രസിങ് റൂം, പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കുമായി രണ്ട് ലിഫ്റ്റുകള്‍, സ്റ്റെയര്‍ മുറി, നിരീക്ഷണ മുറി, ശുചീകരണ മുറി, നഴ്‌സ് സ്റ്റേഷന്‍, ഡോക്ട്‌ര്‍േസ് റൂം, പന്പ് റൂം, ഫയര്‍ -ഇലക്ട്രിക്കല്‍ – മറ്റ് പ്ലംബിങ് ആവശ്യക്കുള്ള ഡക്ട് എന്നിവയാണ് ഒരുക്കുന്നത്.

ഒന്നാം നിലയില്‍ മൂന്ന് ബ്ലോക്കുകളിലായി ഒന്നാമത്തെ ബ്ലോക്കില്‍ ഏഴ് ഒപി റൂം, ബ്ലഡ് സ്റ്റോറേജ് റൂം, പരിശോധന മുറി, ലബോറട്ടറി ടെക്‌നീഷ്യന്‍ റൂം, ഡോക്ടേഴ്‌സ് ലോഞ്ച്, വെയിറ്റിങ് റൂം, സ്റ്റെയര്‍ റൂം എന്നിവയും രണ്ടാമത്തെ ബ്ലോക്കില്‍ റിസപ്ഷന്‍, റെക്കോര്‍ഡ് റൂം, ലോബി, ഡിസ്‌പെര്‍സിങ് സെക്ഷന്‍, ശുചീകരണ മുറികളും വെയിറ്റിങ് റൂം, സ്റ്റെയര്‍ മുറി, രണ്ട് ലിഫ്റ്റുകളും ഒരുക്കും മൂന്നാമത്തെ ബ്ലോക്കില്‍ എക്‌സ്-റേ, സി ടി സ്‌കാന്‍, എന്നിവയ്ക്ക് അനുബന്ധ നിയന്ത്രണ മുറികളും ഡ്രസ്, എക്‌സ്-റേ ക്കുള്ള ഫിലിം സ്റ്റോര്‍, മറ്റ് സ്റ്റോര്‍ റൂമുകളും, അള്‍ട്രാ സൌണ്ട് സ്‌കാന്‍ റൂം, വിശാലമായ പാസ്സേജ് സൌകര്യം അനുബന്ധ റാമ്പ് എന്നീ സൗകര്യങ്ങളുണ്ടാകും.

മൂന്ന് ബ്ലോക്കുകളിലായി മൂന്ന് സ്റ്റെയര്‍ റൂമുകളും പ്രത്യേക ശുചി മുറികളും ഉള്‍പ്പടെ 1704 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ട നിര്‍മ്മാണത്തില്‍ ഐ പി സൌകര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നിലവിലെ ബ്ലോക്ക് -മൂന്നിന്റെ ഒന്നാം നിലയില്‍ മെഡിക്കല്‍ റെക്കോഡ് റൂം, സ്റ്റാഫ് നഴ്‌സ് റൂം എന്നിവ ഉള്‍പ്പെടുത്തി പുരുഷ വാര്‍ഡും സി ടി സ്‌കാന്‍, സ്റ്റോര്‍ റൂം അതുമായി ബന്ധപ്പെട്ടുള്ള വെയറ്റിങ് റൂം എന്നിവ ഉള്‍പ്പെടുത്തി സ്ത്രീ വാര്‍ഡും താല്‍ക്കാലികമായി ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *