KERALA NEWS

പി എസ് സി പരീക്ഷ: അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം : പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
നിലവില്‍ 36 വയസ്സായിരുന്നു പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറല്‍ വിഭാഗത്തിന് 40 വയസ്സായാണ് പ്രായപരിധി ഉയര്‍ത്തിയത്. എസ് സി/എസ് ടി വിഭാഗത്തിന് 45 വയസ്സായും ഒ ബി സി വിഭാഗത്തിന് 43 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *