LOCAL NEWS

ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു

ചെറുപനത്തടി: ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലിലും പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.രവിചന്ദ്ര ,സി.എഫ്. ഐ.സി സെമിനാരി റെക്ടര്‍ ഫാ. ബിബിന്‍ വെള്ളാരം കല്ലില്‍, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജോസ് ചെറുകരക്കുന്നേല്‍ , കോണ്‍ട്രാക്ടര്‍ ലോറന്‍സ് , സില്‍വര്‍ ജൂബിലി കണ്‍വീനര്‍ ബിന്ദു പി. സി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്രയ്ക്കിടയില്‍ സുരക്ഷിതമായും സൗകര്യപ്രദമായും വിശ്രമിക്കാനാവുന്ന വിധത്തിലാണ് ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ സംരംഭം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *