LOCAL NEWS

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് – കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കേരള അയണ്‍ ഫാബ്രിക്കേഷന്‍ അന്റ് എന്‍ജിനീയറിങ് യൂണിറ്റിന്റെ കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ 16-11-2025-ന് ബ്ലോക്ക് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പള്ളത്തിങ്കാല്‍ അയണ്‍ മെറ്റല്‍സില്‍ ചേന്നു.
ജില്ലാ കമ്മിറ്റി അംഗം കരുണാകരന്‍ നഞ്ചില്‍ സ്വാഗതം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്ലോക്ക് സെക്രട്ടറി ഫിലിപ്പ് വി.സി അവതരിപ്പിച്ചു. സംഘടന റിപ്പോര്‍ട്ട് ജില്ലാ ട്രഷറര്‍ ജോസ് മോന്‍ സിറിയക്ക് അവതരിപ്പിച്ചു. പ്രമേയം ബെഡകം മേഖല ട്രഷറര്‍ രാഘവന്‍ ടി.പി അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അമ്മ സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സതീശന്‍ ഉദുമ, ഉദയന്‍ എം. സ്റ്റാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ബെഡകം മേഖല പ്രസിഡണ്ട് ജയന്‍ വലിയപാറ നന്ദി അറിയിച്ചു.
ബ്ലോക്കില്‍ നിന്ന് 24-ഓളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അനധികൃത മൊബൈല്‍ വര്‍ക്ക്, റേറ്റിന്റെ ഏകീകരണം, പുതിയ സംരംഭങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. അനധികൃത സൈറ്റ് വര്‍ക്കര്‍മാര്‍ക്കെതിരായ കോടതിവിധി അനുകൂലമാകുമെന്ന കാര്യവും ജില്ലാ പ്രസിഡണ്ട് വ്യക്തമാക്കി.
ലേബര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വ്യക്തമായ മാര്‍ഗരേഖ ജില്ലാ കണ്‍വെന്‍ഷനില്‍ തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരവ്‌ചെലവ് റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.
സംഘടനയുമായി സഹകരിച്ച എല്ലാ ബ്ലോക്ക് മെമ്പര്‍മാര്‍ക്കും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്ലോക്ക് പ്രസിഡന്റ് പ്രത്യേക നന്ദി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *