LOCAL NEWS

ചാമുണ്ടിക്കുന്നില്‍ ബാല്യമനസുകളില്‍ ആവേശമുണര്‍ത്തി ശിശുദിനാഘോഷം

ചാമുണ്ടിക്കുന്ന് :ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചാമുണ്ടി ക്കുന്നില്‍ ഈ വര്‍ഷത്തെ ശിശുദിനാ ആഘോഷം കുട്ടികളില്‍ ജിജ്ഞാസയും കൗതുകവും ഒപ്പം ആവേശവുമായി.
പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു. എല്‍്.പി കുട്ടികള്‍ എല്ലാ പരിപാടികളും ആസൂത്രണം ചെയ്ത്് അസംബ്ലിയെ സജീവമാക്കി. എല്‍.പി സ്‌ക്കൂളിലെ ധ്യാനന്ദ് രാജേഷാണ് അസംബ്ലി നയിച്ചത്

പ്രാര്‍ത്ഥന നയിച്ചും ദിവസത്തിലെ പ്രധാന വാര്‍ത്തകള്‍ അവതരിപ്പിച്ചും, ദിനവിചാരം പങ്കുവെച്ചും അവര്‍ ദിനാചരണത്തിന് മികവേകി. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകള്‍ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അസംബ്ലിയുടെ ഭാഗമായി ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങളും. കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ചെറിയ ‘മോട്ടിവേഷന്‍ ടോക്ക്’ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ കൈയടി നേടി.
കൂടാതെ ശിശുദിന ഗാനങ്ങള്‍, പതിപ്പ് പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ വിത്യസ്ത പുലര്‍ത്തി.സ്‌കൂളിലെ ജെ.ആര്‍.സി ചാര്‍ജുള്ള ഉദയകുമാര്‍ കെ യും സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചറും ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ശാസ്ത്രമേളയില്‍ എ ഗ്രേഡ് കരസ്തമാക്കിയ ശ്യാം കൃഷ്ണയ്ക്ക് വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേര്‍ന്ന് പ്രത്യേക അനുമോദാനവും ട്രോഫിയും നല്‍കി. പായസവിതരണവും നടന്നു.
ശിശുദിനത്തിന്റെ യഥാര്‍ത്ഥ ആത്മാവിനെ പ്രകടമാക്കിയ ഈ വ്യത്യസ്തമായ അസംബ്ലി ദേശീയഗാനം ആലപിച്ച്സമാപിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *