LOCAL NEWS

കാഞ്ഞങ്ങാട് യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 47 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും മുസ്ലിം ലീഗ് 17 വാര്‍ഡുകളിലും സി.എം.പി ഒരു വാര്‍ഡിലും മത്സരിക്കും. ഇന്നലെ വൈകിട്ട് നടന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് സീറ്റ് ധാരണയായത്. തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തവണ അധികമായി വരുന്ന നാല് വാര്‍ഡുകളില്‍ മൂന്നിലും കോണ്‍ ഗ്രസ് മത്സരിക്കും. ഞാണിക്കടവ്, ഐങ്ങോത്ത്, മോനാച്ച വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഒരു വാര്‍ഡില്‍ ലീഗും മത്സ രിക്കും. കോണ്‍ഗ്രസും ലീഗും മത്സരിക്കുന്ന വാര്‍ഡുകളുടെ എണ്ണത്തില്‍ ധാരണയായതിനു പിന്നാലെ മത്സരിക്കുന്ന വാര്‍ഡുകളും ഉടന്‍ തീരുമാനിക്കും. ഇന്നലെ നടന്ന മുന്നണി യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍, വി.ഗോപി,അ ഡ്വ.എന്‍.എ ഖാലിദ്, കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാ ഫര്‍, എം.കുഞ്ഞികൃഷ്ണന്‍, പി. വി ചന്ദ്രശേഖരന്‍, കെ. കെ ബാബു, പ്രവീണ്‍ തോയ മ്മല്‍, എന്‍.കെ രത്‌നാകരന്‍, കെ.കെ ജാഫര്‍, ബഷീര്‍ ആറങ്ങാടി സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *