LOCAL NEWS

എന്‍ഡിഎ പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

പാണത്തൂര്‍ : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാണത്തൂരില്‍ തുറന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ഗണേശന്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആര്‍ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, വൈസ് പ്രസിഡണ്ട് പ്രീതി കെ.എസ്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സിനി ജയലാല്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കേളപ്പന്‍കയം, ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രതീഷ് കുമാര്‍ കെ.എസ്, വൈസ് പ്രസിഡണ്ട് മോഹനന്‍ കെ.എ, പഞ്ചായത്ത് കമ്മിറ്റിയംഗം ധനൂപ് ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *