LOCAL NEWS

വികസന സദസും വികസന രേഖ പ്രകാശനവും നടത്തി

പരപ്പ: കോടോം-ബേളൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അട്ടക്കണ്ടം വികസന സദസും വികസനരേഖ പ്രകാശനവും നടത്തി. അട്ടകണ്ടം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മെമ്പര്‍ എംവി ജഗന്നാഥന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ രേഖ ‘അഭിമാനത്തോടെ അട്ടക്കണ്ടം’ പ്രകാശനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിര്‍വഹിച്ചു
യുവത്വത്തിന്റെ പ്രസരിപ്പോടെ വാര്‍ഡിലെ സര്‍വ്വവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി എല്ലാവിധത്തില്‍പ്പെട്ട ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ വാര്‍ഡ് മെമ്പര്‍ ജഗന്നാഥിന്റെ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ് വികസന സദസ്സിലെ പങ്കാളിത്തം എന്ന് ജില്ലാ പഞ്ചായത്തംഗം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം വി ജഗന്നാഥ് അധ്യക്ഷനായി
മുന്‍ വാര്‍ഡ് മെമ്പര്‍ പി വി ശശിധരന്‍ , സി ഡി എസ് അംഗം പി ജാനകി , എഡിഎസ് സെക്രട്ടറി ശശികല വി , പ്രസിഡന്റ് ശ്രീജ പി കെ , സി വി സേതുനാഥ് , വി ഭാസ്‌കരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
വാര്‍ഡ് കണ്‍വീനര്‍ മധു കോളിയാര്‍ സ്വാഗതവും എഡിഎസ് അംഗം ലതിക ടി വി നന്ദിയും പറഞ്ഞു.
അതി ദാരിദ്ര മുക്ത കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി പായസം വിതരണം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *