LOCAL NEWS

മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു

രാജപുരം: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ 10 മണിക്ക് ഒടയംചാലിൽ നടക്കുന്ന മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം ടി. ബാബു ഉദ്ഘാടനം ചെയ്തു.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാജേന്ദ്രൻ, ഗണേശൻ അയറോട്ട്, പ്രസീത റാണി, കെ.പത്മകുമാരി, കെ. ചന്ദ്രൻ കോടോത്ത് എന്നിവർപ്രസംഗിച്ചു. പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മെയ്- 1 ന് രാവിലെ ആലടുക്കത്ത് നിന്നും പ്രകടനം ആരംഭിച്ച് ഒടയംചാലിൽ നടക്കുന്ന പൊതുയോഗം സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. മെയ്ദിന പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രചരണം ഒടയംചാലിൽ നടന്നു. സംഘാടക സമിതി ഭാരവാഹികളായി പി.കെ.രാമചന്ദ്രൻ(കൺവീനർ) ടി. ബാബു(ചെയർമാൻ)

Leave a Reply

Your email address will not be published. Required fields are marked *