കോടോത്ത് : 64ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1ന് സമാപിക്കും. കോടോത്ത് സ്ക്കുളില് ഇ.ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്മാന് ശ്രീജ.പി അധ്യക്ഷത വഹിച്ചു. സിനിമാനടന് സ്ന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി.പ്രശസ്ത കവി സി.എം വിനയചന്ദ്രന് പുസ്തകങ്ങളുടെ കൂട്ടുകാരി കുമാരി.ശിവദ മോഹനന് നല്കി സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കലോത്സവ ലോഗ രൂപകല്‍പ്പന ചെയ്ത അജിത്ത് ഭീമനടി,സ്വാഗതഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണി,സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .ലക്ഷ്മി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.സുജാത,ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,പത്മകുമാരി,ജയശ്രീ എന്‍.എസ്,ശ്രീലത.പി.പി,സൂര്യ ഗോപാലന്,ആര്.രോഗിന് രാജ് കെ എ എസ്,അരവിന്ദാക്ഷന് സി വി, സുരേന്ദ്രന്.കെ.രാജപുരം പ്രസ്ഫോറം ജോ.സെക്രട്ടറി ജി.ശിവദാസന്‍,ടി.കെ.നാരായണന്,സുനില്‍ വെളളുവ,ശാന്തകുമാരി.സി,ബാബു.ടി,രമേശന്.കെ.നീതുരാജ്,പി.ഗോവിന്ദന്,ടി.കോരന്,ആത്മജ്.പി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ബാബു.പി.എം സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയര്മാന് പി.മോഹനന് നന്ദിയും പറഞ്ഞു.





