LOCAL NEWS

64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കോടോത്ത്് തുടക്കം; നവംബര്‍ 1 ന് സമാപിക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം : 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോടോത്ത് ആദ്യമായി നടക്കുന്ന അഞ്ച് ദിവസത്തെ കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 29 ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരത്തുങ്കാലില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. കവി വിനയചന്ദ്രന്‍ കലോത്സവ സുവ നീര്‍ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സമാ പന സമ്മേളനം ഉദ്ഘാടനം ചെയ്യും. 28, 29 തിയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 30, 31, 1 ,തിയ്യതികളില്‍ 11 വേദികളിലായി സ്റ്റേജ് മത്സരവും നടക്കും. 80 സ്‌കൂളില്‍ നിന്ന് 312 ഇനങ്ങളിലായി നാലായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. കുറ്റമറ്റ രീതിയില്‍ കലോത്സവം നടത്താന്‍ എല്ലാ മേഖലയിലും പ്രത്യേകം ശ്രദ്ധചെലുത്താന്‍ സംഘാടകസമിതി വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. സ്റ്റേജുകള്‍ക്ക് സാസ്‌ക്കാരിക നായകന്മാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. അഞ്ചു ദിവസവും എത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനുളള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *