LOCAL NEWS

ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പണി പൂര്‍ത്തികരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും, ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ , ജില്ലാ പഞ്ചായത്ത് പ്രസിഡിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കുമെന്ന് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പഞ്ചായത്തംഗം പി ഗോപി, ജഗന്നാഥ് എം വി , ടി വി ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *