മംഗലൂരൂ:കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി നേതാക്കൾ. യുപിയിലെ എൻകൗണ്ടർ കൊലയ്ക്ക് പിന്നാലെയാണ് ഹിന്ദുത്വ സ്വാധീന മേഖലയിൽ യോഗിയുടെ തിരഞ്ഞെടുപ്പ് റാലികൾ വേണമെന്ന ആവശ്യം നേതാക്കാൾ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 15 നായിരുന്നു യുപിയിലെ സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരവരുടുയേും കൊലയ്ക്ക് രണ്ട് ദിവസം മുൻപ് ആതിഖിന്റെ മകനും സുഹൃത്തും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.
