KERALA NEWS

ബിനോയ് വിശ്വം വീണ്ടും സി പി ഐ സെക്രട്ടറി

ആലപ്പുഴ : സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസ്സാക്കിയത്.
2023 മുതല്‍ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സി പി ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023ല്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഈ മാസം എട്ടിന് ആരംഭിച്ച സി പി ഐ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഇതിന് മുന്നോടിയായി വളിണ്ടിയര്‍ പരേഡ് നടക്കും. പൊതുസമ്മേളനം സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *