KERALA NEWS

ഇടുക്കിയില്‍ വീട്ടില്‍ ജനിച്ച നവജാത ശിശു മരിച്ചു

തൊടുപുഴ : ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോണ്‍സണ്‍- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പ്രതികരിച്ചു. കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും പരാതി. ജോണ്‍സണ്‍ പാസ്റ്ററാണ്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇവരെ ഇയാള്‍ സ്‌കൂളില്‍ വിടാറില്ലെന്നും വിവരമുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *