LOCAL NEWS

ചുളളിക്കര ഓണാഘോഷം : സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

ചുളളിക്കര : ആധുനികതയുടെ കാലഘട്ടത്തിലും ശതകാലസ്മരണകളുണര്‍ത്തി മഹാബലിയുടെ ക്ഷേമരാജ്യം സ്വപ്‌നം കാണുന്ന ഓരോ മലയാളിയുടേയും ആഘോഷമാണ് ഓണം. മലബാറിന്റെ പ്രധാന ഓണാഘോഷ കേന്ദ്രമായ ചുളളിക്കരയില്‍ ദിവസങ്ങളായി വിവിധ പരിപാടികള്‍ നടന്നുവരുന്നു. സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ലോകമൊങ്ങുമുളള മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ആഘോഷകമ്മറ്റി ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി,കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, രാജപുരം പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു. മുന്‍കാലങ്ങളില്‍ ചുളളിക്കരയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ച കണ്‍വീനര്‍ന്മാരായ വല്ലത്ത് കുട്ടി, സോമി മാത്യു,സജി പ്ലാച്ചേരി,വിനോദ് ജോസഫ്,ജിനീഷ് ജോയി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രതിഭാ ലൈബ്രറി സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ആഘോഷ കമ്മറ്റി ജോയിന്റ് സെക്രട്ടറി മധു ചുളളിക്കര നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *