രാജപുരം : പ്രവാചകന് മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷം കള്ളാര്‍ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംഘടിപ്പിക്കുന്നു..
29ന് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഇബ്രാഹിം ചെമ്മനാട് പതാക ഉയര്‍ത്തി. പരിപാടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തിന് മദ്രസ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഫെബിന് അഹമ്മദ് ഖിറാഅത്ത് നടത്തി.അബ്ദുല്‍ ഷുക്കൂര്‍ ഹിമമി പ്രാര്‍ത്ഥന നടത്തി.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ പി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജാഫര്‍ എം എം സ്വാഗതം പറഞ്ഞു. ജമാ അത്ത് ഖത്തീബ് അബ്ദു സമദ് അശ്റഫി ഉല്‍ഘാടനം ചെയ്തു.
അബുദാബി ശാഖ കമ്മിറ്റി പ്രസിഡന്റ് മജീദ് എം എം, ദുബൈ – ഷാര്‍ജ ശാഖ കമ്മിറ്റി പ്രസിഡന്റ് ശറഫുദീന് പി, കുവൈറ്റ് ശാഖ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് വി എം, ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ബി കെ എന്നിവര്‍പ്രസംഗിച്ചു. തുടര്‍ന്ന് മദ്രസ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. നാളെ രാവിലെ 7.30ന് നടക്കുന്ന കലാമത്സരങ്ങള്‍ക്ക് ശേഷം ഉപഹാര സമര്‍പ്പണവും,സമ്മാന വിതരണവും നടക്കും.
കള്ളാര്‍ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സി എം സര്‍ട്ടിഫിക്കറ്റ് വിതരണവും,കള്ളാര്‍ ജമാഅത്ത് ട്രഷറര്‍ മൊയ്ദു ചാപ്പക്കാല്‍ സമ്മാന വിതരണവും നടത്തും.
പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ജമാഅത്ത് കമ്മിറ്റിയുടെയും, അബുദാബി, ദുബൈ – ഷാര്‍ജ, കുവൈറ്റ്, ഗ്ലോബല്‍ കമ്മിറ്റികളുടേയും ഉപഹാര സമര്‍പ്പണവും നടക്കും.
പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ കെ. കെ. അന്തുമായി നന്ദി പ്രസംഗം നടത്തും. സെപ്റ്റംബര്‍ 5വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മഖാം സിയാറത്തിനു ശേഷം നബിദിന ഘോഷയാത്ര സംഘടിപ്പിക്കും
ജുമുഅ നിസ്കാര ശേഷം മൗലിദ് പാരായണവും അന്നദാനവുംനടക്കും





