ബളാംതോട് : ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ പരപ്പ ക്ഷീര വികസന ഓഫീസര്‍ ഉഷ. കെ. ആദരിച്ചു. സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. മില്‍മ മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന് സൂപ്പര്‍ വൈസര്‍ മേഘ മുരളീധരന് ഓണം മില്‍ക്ക് ഇന്‍സെന്റീവ് വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. 6 കോടി 92 ലക്ഷം രൂപയുടെ 2026-27 വര്‍ഷത്തെ കരട് ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. സംഘം സെക്രട്ടറി പ്രദീപ് കുമാര്‍.സി.എസ്. സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. അംഗങ്ങള്‍ക്ക് ഓണകോടി വിതരണം ചെയ്യുകയും, സംഘത്തില്‍ കൂടുതല്‍ പാലളന്ന ക്ഷീര കര്‍ഷകരായ ബി. ലളിതകുമാരി. ദീപരാധാകൃഷ്ണന്, മോഹന്‍ദാസ്.കെ.സി., മോന്‍സി.പി.എസ്.,
പ്രമീള എം. ഗിരിജ രാഘവന്, ലീല പി., നാരായണന് കെ. എന്നിവരെ ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളില്‍ SSLC, +2 വിഭാഗത്തില്‍ Full A+ വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും , മില്‍മ അരുണോദയം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉള്ള മരുന്നുകള്‍ വിതരണം ചെയ്യുകയും, കറവ യന്ത്രം ധനസഹായം, മില്‍മ സ്വായന്തനം പദ്ധതി മെഡിക്കല്‍ അലവന്‍സ് എന്നിവയും വിതരണം ചെയ്തു. കേരള ഫീഡ് കാസര്‍ഗോഡ് ജില്ല ഫീല്‍ഡ് അസിസ്റ്റന്റ് സുനില്‍ മാടക്കല്‍,സംഘം ഡയറക്ടര്‍മാരായ മോഹന്‍ദാസ്.കെ.സി., മാത്യു സെബാസ്റ്റ്യന്‍, ശശിധരന് നായര്‍ കെ.എസ്., ജോജി ജോര്‍ജ് , രാജശ്രീ.വി. രാഘവന് കെ.കെ. എന്നിവര്‍സംസാരിച്ചു





