ചുളളിക്കര : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ ഉപമിതിയുടെ ആഭിമുഖ്യത്തില്‍ ഈ അധ്യയന വര്‍ഷത്തില്‍ SSLC, PLUS TWO വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന വിജയോത്സവം 2025 എന്ന പരിപാടിയും, അയ്യങ്കാളി ജയന്തി ദിനാഘോഷവും ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു . പ്രസ്തുത പരിപാടിയിയുടെ ഉദ്ഘാടനം, അനുമോദനം പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു നിര്‍വഹിച്ചു .സി. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി. നാരായണന്‍ സ്വാഗതം പറഞ്ഞു.അയ്യങ്കാളി അനുസ്മരണം രാമചന്ദ്രന്‍ മാസ്റ്റര്‍ നടത്തി.പ്രകാശ് ചെന്തളം,ശങ്കരന്‍ മുണ്ടമാണി, അശോകന്‍ കെജി, കെ വി കൃഷ്ണന്‍, ശിവപ്രസാദ്, സുനില്‍ മാസ്റ്റര്‍, സേതു മാസ്റ്റര്‍, ഡി പി നാരായണി, നാരായണി കക്കച്ചാല്‍, സിപി ഗോപാലന്‍, കണ്ണന്‍ പടിമരുത്, ശിവദാസന്‍ സി വി, ബിജു മുടന്തന്‍ പാറ, നാരായണന്‍ കാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.പി. നാരായണന്‍ സ്വാഗതവും സതീശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.





