LOCAL NEWS

മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ചാച്ചാജി ബഡ്‌സ് സ്‌ക്കുളില്‍ ഓണാഘോഷം

രാജപുരം : മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ചാച്ചാജി ബഡ്‌സ് സ്‌ക്കുളില്‍ ഒരു ഓണാഘോഷം. ചാച്ചാജി എം സി ആര്‍ സി യിലെ ഓണക്കളികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഒരുമിച്ച് മത്സര ഇനങ്ങളില്‍ പങ്കെടുത്തത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് മനോഹരമായ പൂക്കളം തയ്യാറാക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ kകെ ഗോപി , ഗീത പി,പി.റ്റി.എ പ്രസിഡന്റ് രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡാലിയ മാത്യു സ്വാഗതം പറഞ്ഞു. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡാലിയ മാത്യു സ്വാഗതവും സ്‌കൂള്‍ അധ്യാപിക ലീല ടിനന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *