തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡിസെപ് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി) രണ്ടാംഘട്ടത്തിന് ക്യാബിനറ്റ് അനുമതിയായി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയം 500 രൂപയില്‍ നിന്നും 750 രൂപയായി കൂട്ടി.
41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ട് മാറ്റിവയ്ക്കല്‍,? ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളും അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തി. ഒന്നാംഘട്ടത്തില്‍ കറ്റാസ്ട്രഫിക് പാക്കേജില്‍ ഉണ്ടായിരുന്ന കാര്‍ഡിയാക് റീസിംഗ്രണൈസേഷന്‍ തെറാപ്പി,? ഐസിഡി ഡ്യുവല്‍ ചേമ്പര്‍ എന്നിവ ഒഴിവാക്കിയിരുന്നു. ഇത് പുതിയ പാക്കേജില്‍ ഉണ്ടാകും. 10 ഇനത്തില്‍ പെട്ട ഗുരുതര/അവയവമാറ്റ രോഗചികിത്സയ്ക്കും പാക്കേജുണ്ട്.ഇതിനായി രണ്ട് കൊല്ലത്തേക്ക് 40 കോടി കോര്‍പ്പസ് ഫണ്ട് നീക്കിവയ്ക്കും.
അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറിവാടക (പ്രതിദിനം 5000 രൂപ), സര്‍ക്കാര്‍ ആശുപത്രിയില്‍ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സഹകരണ മേഖല എന്നിവയില്‍ ഇഎംഐ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ്പ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ പോളിസി കാലയളവ് മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി.
രണ്ടാം വര്‍ഷത്തിലാകട്ടെ പ്രീമിയം നിരക്കിലും പാക്കേജിന്റെ നിരക്കിലും വര്‍ദ്ധനയുണ്ട്