കാഞ്ഞങ്ങാട് : സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെ എം നാരായണന് (70) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച ്കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടാണ് അന്ത്യം.

രാജപുരം: എൽഡി എഫ്് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്് നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് റാലികൾ സംഘടിപ്പിക്കുന്നു. നാളെ മുതൽ േെകെുന്നേരം4ന് നടക്കുന്ന റാലിയിലും പൊതുയോഗത്തിലും പ്രമുഖ നേതാക്കൾ പങ്കെടുക്കും. കാഞ്ഞങ്ങാട് മണ്ഡലം റാലി നാളെ നടക്കും അലാമിപ്പളളി പുതിയ ബസ്റ്റാന്റ് പരിസരത്ത് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം റാലിയും നാളെയാണ്.ചട്ടഞ്ചാലിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.കാസർകോട് മണ്ഡലം റാലി 21ന് മുളേളരിയയിൽ മുൻ മന്ത്രി […]
രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ കോളിച്ചാല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ജനകീയ സമരം തുടങ്ങാന്‍ മലനാട് വികസന സമിതി. ഇതിനായുള്ള അടിയന്തര ആലോചനായോഗം ഇന്നു വൈകുന്നേരം നാലിന് ബളാംതോട് ക്ഷീരോത്പാദക സംഘം ഹാളില്‍ നടക്കുമെന്നും എല്ലാ വിഭാഗം ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്നും സമിതി ചെയര്മാന് ആര്. സൂര്യനാ രായണ ഭട്ട്, കണ്‍വീനര്‍ ബാബു കദളിമറ്റം എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി ഒന്നര പതിറ്റാണ്ടോളമായിട്ടും 25 ശത മാനം പ്രവൃത്തികള്‍ ബാക്കിനില്‍ക്കുകയാണ്. […]
കാസര്‍ഗോഡ്് : ദേശീയപാത 66 ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗത്ത് ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആണ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആണ് അറിയിച്ചത്.