Uncategorized

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; ഗ്രാമം മൊത്തത്തില്‍ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം.
ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി.
പൊലീസ്, എന്‍ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകള്‍ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *