LOCAL NEWS

സംഗീത ശില്‍പ ശാല” ,”യോഗ പരിശീലനം” എന്നിവ സംഘടിപ്പിച്ചു

രാജപുരം : അന്താരാഷ്ട്ര യോഗ ദിനം,ലോക സംഗീത ദിനം എന്നിവയുടെ ഭാഗമായി
ഗവ: യു .പി.സ്‌കൂള്‍ ബേളൂരില്‍ ‘ സംഗീത ശില്‍പ ശാല” ,”യോഗ പരിശീലനം” എന്നിവ സംഘടിപ്പിച്ചു…സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം. രമേശന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് പി.പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു..”സംഗീത ശില്പശാല ‘ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ ഉല്‍ഘാടനം ചെയ്തു.” യോഗ പരിശീലനം” കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ജയശ്രീ എന്‍.എസ്. ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ ജി.യൂ.പി.സ്‌കൂള്‍ ബേളൂര്‍ പി. ടീ. എ. ,
എംപി.ടി.എ,എസ്.എം.സി. കമ്മിറ്റി അംഗങ്ങള്‍ , രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി. ഡോക്ടര്‍.ശരത് വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നല്‍കി.
ജോയ്കുന്നുംകൈ (കീ ബോര്‍ഡ്, ഫ്‌ലൂട്ട്,വയലിന്‍, ഗിറ്റാര്‍)
വി.ജി. മനോജ്കുമാര്‍ (ഹാര്‍മോണിയം)സുനില്‍ ജോസഫ്(തബല)
രാമകൃഷ്ണന്‍ ബളാല്‍ (റിഥംപാഡ്)
സുനില്‍(വോക്കല്‍)എന്നിവര്‍ സംയുക്തമായി ‘ സംഗീത ശില്‍പശാല നയിച്ചു. സ്‌കൂള്‍ കുട്ടികള്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.
പി. പ്രതീഷ്‌കുമാര്‍, ഹരീഷ് അട്ടേങ്ങാനം,ബിജു വയമ്പ്, സെലീന ബഷീര്‍,ലേഖ ടീച്ചര്‍, ഫാരിഷ ടീച്ചര്‍, നിസ്യ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രജിന ടീച്ചര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *