രാജപുരം: കുട്ടികളില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഡ്രീം കാസര്‍ഗോഡ് (ഡ്രക്ക് റീഹാബിലിറ്റേഷന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെന്ററിങ്), ഡോണ്‍ ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. പ്രദീപ് കുമാര്‍ സി (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാജപുരം പോലീസ് സ്റ്റേഷന്‍) ഉദ്ഘാടനം ചെയ്തു ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ഫാ. സണ്ണി തോമസ് ( ഡ്രീം ഡയറക്ടര്‍) അധ്യക്ഷനായി.
ശ്രീ. അജി തോമസ് അടിയായിപ്പള്ളിയില്‍, ( ഡ്രീം ജില്ലാ കോഡിനേറ്റര്‍), ശ്രീ. ഫിലിപ്പ് ( രാജപുരം പോലീസ് സ്റ്റേഷന്‍),
ശ്രീമതി. ജെസ്സി ജോര്‍ജ് ( ഡ്രീം കൗണ്‍സിലര്‍ ) എന്നിവര്‍ സംസാരിച്ചു. ശ്രീമതി. ലിസ്‌ന ഡൊമിനിക് ( ഡ്രീം ജില്ലാ കൗണ്‍സിലര്‍)നന്ദിപറഞ്ഞു.