രാജപുരം / എസ്. വൈ. എസ് സ്ഥാപക ദിനത്തില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.
രാജപുരം പ്രിന്‍സിപ്പല്‍ എസ് ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു . എസ്. വൈ. എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ പതാക ഉയര്‍ത്തി.പരിപാടിയുടെ ഭാഗമായി വര്‍ധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ ലഹരി വിരുദ്ധ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. എസ് വൈ എസ് പ്രവര്‍ത്തകര്‍, മദ്രസ ദര്‍സ് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
പ്രസ്സ് ഫോറം പ്രസിഡന്റ് രവിന്ദ്രന്‍ കൊട്ടോടി, അംഗം ജി.ശിവദാസന്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍, , സുബൈര്‍ പടന്ന ക്കാട്, ശുഐബ് സഖാഫി, നൗഷാദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.സലാം ആനപ്പാറ, അബ്ദുല്‍ റഹിമാന്‍ നൂറാനി, ബഷീര്‍ സഖാഫി പെരുമുഖം ജുനൈദ് എന്നിവര്‍നേതൃത്വംനല്‍കി. ഷിഹാബുദീന്‍ അഹ്‌സനി സ്വാഗതം പറഞ്ഞു.
