LOCAL NEWS

പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു.

പാണത്തൂര്‍ /പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു. 14 ന് സമാപിക്കും. പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍ ചാപ്പക്കാല്‍ പതാക ഉയര്‍ത്തി. ഇന്ന് നടന്ന മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കി. ഇന്ന് രാത്രി നടക്കുന്ന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. 7:30ന് മെഗാ ദഫ് പ്രദര്‍ശനം. 8:30ന് ഇശ്ക്ക് മജ്‌ലിസ്. 11ന് രാത്രി 8:30ന് മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. 12ന് രാവിലെ 8:30ന് ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. 13ന് രാത്രി 8:30ന് ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥനയ്ക്ക് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. സമാപന ദിവസമായ ഏപ്രില്‍ 14ന് തിങ്കളാഴ്ച ളുഹര്‍ നിസ്‌ക്കാരാനന്തരം ഖതമുല്‍ ഖുര്‍ആനും ദുഅ മജ്ലിസും. പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *