LOCAL NEWS

വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴസ് യൂണിയന്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന്‍ ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന്‍ പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *