LOCAL NEWS

പനത്തടി താനത്തിങ്കാല്‍വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും

പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്നുവരുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും. രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 10.30 ന് കണനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്ന ദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ചൂട്ടെപ്പിക്കല്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടന്ന് കൈവീത് എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *