രാജപുരം / കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഓണ്‍ലൈന്‍ വഴിയേ ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികള്‍ പോലുളള നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. നികുതി ദായകരുടെ സൗകര്യാര്‍ത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഞായറാഴ്ച രാവിലെ 10 മുതല്‍ 3 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
Related Articles
അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
രാജപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോടോം -ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുനു വി ജെ നേതാക്കള്‍ക്കൊപ്പം പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോസമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി
രാജപുരം / കെ വി വി ഇ എസ് മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഇഫ്താര്‍ വിരുന്ന് യൂണിറ്റ് പ്രസിഡന്റ് കെ അഷ്റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.കള്ളാര്‍ മസ്ജിദ് ഇമാം സൈനുദ്ദീന്‍ മൗലവി ഇഫ്താര്‍ സന്ദേശം നല്കി.മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് ,കളളാര്‍ ക്ഷേത്രം ഭാരവാഹി വേണുഗോപാലന്‍, ,വ്യാപാരി വ്യവസായി ഏകോപതി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി,ജില്ലാ സെക്രട്ടറി ദാമോദരന്‍ […]
ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു
ബളാംതോട് : ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ശ്രീജ കുമാരൻ അധ്യക്ഷത വഹിച്ചു. എ ഡി എസ് സെക്രട്ടറി ചിഞ്ചു പ്രസാദ് പ്രസംഗിച്ചുു. സെക്രട്ടറി സ്മിത സ്വാഗതവും, അജിത നന്ദിയുംപറഞ്ഞു.