രാജപുരം / കോട്ടക്കുന്നിലെ എം.വൈശാഖ് ഐഐടി ഓള് ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി. വേങ്ങയില്‍ വേണുഗോപാല്‍- സൗമിനി ദമ്പതികളുടെയും മകനാണ്. സഹോദരന്ശ്രിവിനായക്.


ബളാംതോട് : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ബളാംന്തോട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അസി.പ്രൊഫസര്‍ ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്മാന് ആര് സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍ സ്വാഗതം […]
പടുപ്പ്: പടുപ്പ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ പത്തുദിവസം നീണ്ടു നില്ക്കുന്ന തിരുനാളിന് കൊടിയേറി. 15ന് സമാപിക്കും ഇടവക വികാരി റവ.ഡോ.ജോസഫ് വാരണത്ത് കൊടിയേറ്റി. തുടര്‍ന്ന് റവ: ഫാ. മൈക്കിള്‍ മഞ്ഞക്കുന്നേല്‍ (മദര്‍ ഹോം അഡ്മിനിസ്ട്രേറ്റര്‍ പരിയാരം ) ആഘോഷമായ വി. കുര്‍ബ്ബാനക്കു കാര്‍മ്മികത്വം വഹിച്ചു. നാളെ ഞായര്‍ ജൂബിലേറിയന് ദിനത്തില്‍ വി. കുര്‍ബ്ബാന റവ: ഫാ. തോമസ് പാമ്പക്കല് കാര്‍മ്മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും. 09ന് തിങ്കള്‍-വി. കുര്‍ബ്ബാന റവ: ഡോ. ജോസഫ് വാരണത്ത് കാര്‍മ്മികത്വം […]
പാറപ്പള്ളി. സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ആദരിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, കെ.വി. കേളു, മോഹനന് കാട്ടിപ്പാറ, പി.പുരുഷോത്തമന് ,വി.കെ.കൃഷ്ണന്, റെജി കാട്ടിപ്പാറ തുടങ്ങിയവര്‍സംബന്ധിച്ചു.
