KERALA NEWS

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക്; നാളെ ജെ പി നദ്ദയുമായി ചര്‍ച്ച

കേരളത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കേഴ്സ് നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തുന്നു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കായി നാളെ രാവിലെ വീണാജോര്‍ജ് ഡല്‍ഹിയിലേക്ക് പോകും.
ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് ആവശ്യപ്പെടും. നാളെ രാവിലെ പതിനൊന്ന് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് ആശാമാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാര്‍. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പാല്‍ലിമെന്റില്‍
പറഞ്ഞെങ്കിലും എപ്പോള്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *